Breaking...

9/recent/ticker-posts

Header Ads Widget

ലിസ്യു പള്ളി മുതല്‍ മാടപ്പള്ളി കവല വരെയുള്ള ടാറിംഗ് പൂര്‍ത്തിയായില്ല.



അതിരമ്പുഴ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ പെടുന്ന ലിസ്യു വേലംകുളം റോഡില്‍  ലിസ്യു പള്ളി മുതല്‍ മാടപ്പള്ളി കവല വരെയുള്ള ടാറിംഗ് പൂര്‍ത്തിയായില്ല. 300 മീറ്റര്‍ റോഡ് ടാറിങ് നടത്താന്‍ കഴിയാതെ വന്നതോടെ രൂക്ഷമായ പൊടി ശല്യം മൂലം  ജനങ്ങള്‍ ദുരിതത്തില്‍ ആയി. കഴിഞ്ഞ ഡിസംബര്‍ 31ന് മുന്‍പായി നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല എന്ന് ആക്ഷേപം ഉയരുന്നു. ആരാധനാലയം, റേഷന്‍ കട, ക്ഷീര സഹകരണ സംഘം, പോസ്റ്റോഫീസ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന ഭാഗത്തെ റോഡാണ് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. റോഡ് പണി പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതോടെ പൊടി ശല്യം മൂലം ദുരിതത്തിലായതായി നാട്ടുകാര്‍ പറഞ്ഞു. ഇരുപതോളം സ്‌കൂള്‍ ബസുകളും നിരവധി ടിപ്പര്‍ ലോറികളും കടന്നു പോകുന്ന വഴി എത്രയും വേഗം പൂര്‍ത്തിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്ന്  ആവശ്യമുയര്‍ന്നു.





Post a Comment

0 Comments