Breaking...

9/recent/ticker-posts

Header Ads Widget

എന്‍.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും വാര്‍ഷികവും, കുടുംബ സംഗമവും



കാളികാവ്  എന്‍.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും വാര്‍ഷികവും, കുടുംബ സംഗമവും നടന്നു.കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങുകള്‍ എന്‍.എസ്.എസ് മീനച്ചില്‍ യൂണിയന്‍ വൈസ് പ്രസിഡണ്ട് പി.എസ് ഷാജികുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ച നീചത്വങ്ങളെയും അനാചാരങ്ങളെയും മറികടക്കുവാന്‍ മന്നത്തു പത്മനാഭന്‍ നല്‍കിയ പങ്ക് വിസ്മരിക്കുവാന്‍ ആവുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  യോഗത്തില്‍ കരയോഗം പ്രസിഡണ്ട് എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു.  യൂണിയന്‍ സെക്രട്ടറി പി.എം പ്രകാശ് കുമാര്‍, കരയോഗം വൈസ് പ്രസിഡണ്ട് പി.ജി ഗോപീകൃഷ്ണന്‍, കരയോഗം സെക്രട്ടറി സന്തോഷ് കുളത്തിനായില്‍,  എന്‍.എസ്.എസ് മേഖല പ്രതിനിധി അഡ്വക്കേറ്റ് എം.കെ. ഗോപാലകൃഷ്ണന്‍ നായര്‍, യൂണിയന്‍ വനിതാ സമാജം കമ്മിറ്റി മെമ്പര്‍ സിന്ധു ബി നായര്‍, കരയോഗം മുന്‍പ്രസിഡന്റ്  ഡോക്ടര്‍ ടി.ജി. ശിവദാസ് തെങ്ങുംപള്ളില്‍, വനിതാ സമാജം പ്രസിഡണ്ട് പ്രൊഫസര്‍ നളിനകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാ സമാജം സെക്രട്ടറി ശാന്തി അവിനേഷ് വനിതാ സമാജം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.




Post a Comment

0 Comments