Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷം



കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ  ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ശനിയാഴ്ച വൈകീട്ട് ടൗണ്‍ കുരിശുപള്ളിയില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണത്തില്‍  നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണക്കുടകളുമേന്തി തിരുസ്വരൂപവും വഹിച്ചു കൊണ്ടാണ് പ്രദക്ഷിണം പള്ളിയിലേക്ക് നീങ്ങിയത്. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ റാസയ്ക്ക് ഫാദര്‍ ജിതിന്‍ വല്ലൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട്  സന്ദേശം നല്‍കി. തിരുനാള്‍ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട് ഫാദര്‍ ജിസ്‌മോന്‍ മരങ്ങാലില്‍, K.A    സിറിയക് കഴുന്നുകാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments