Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ കുന്നേല്‍ ചക്കാലയ്ക്കല്‍ റോഡിന്റെ ഉദ്ഘാടനം



അതിരമ്പുഴ കുന്നേല്‍-ചക്കാലയ്ക്കല്‍ റോഡിന്റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍  10-ാം വാര്‍ഡിലെ  കുന്നേല്‍-ചക്കാലയ്ക്കല്‍ റോഡ്  വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്ന നിലയില്‍ ആയിരുന്നു. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡ് ആണ് വാര്‍ഡ് മെമ്പര്‍ ജോഷി ഇലഞ്ഞിയുടെ ശ്രമഫലത്തില്‍ മന്ത്രിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി  നിര്‍മ്മിച്ചത്. എം .എല്‍.എ.യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 19 ലക്ഷം രൂപ  ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിയത്. ഉദ്ഘാടന യോഗത്തില്‍  പഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ജോസഫ് അഞ്ജലി, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് എടവഴിക്കല്‍, സിപിഐ നേതാവ് ശശി, സാമൂഹിക- രാഷ്ട്രീയ പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments