Breaking...

9/recent/ticker-posts

Header Ads Widget

ഓരോ ഭാരതീയന്റെയും യശസ്സും അഭിമാനവും വര്‍ദ്ധിച്ചതായി കെ.സുരേന്ദ്രന്‍



അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ  നടന്നതോടെ ഓരോ ഭാരതീയന്റെയും യശസ്സും അഭിമാനവും വര്‍ദ്ധിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ ശ്രീരാമ  ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന സത്സംഗത്തിലും പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമചന്ദ്രനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ജനസമൂഹമാണ് കേരളത്തിലുള്ളത്. ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളം ഒന്നാകെ  അവേശത്തോടെ മുന്നോട്ടു വന്നു. മുസ്ലീം ക്രിസ്ത്യന്‍ സമൂഹവും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചത് ഇരട്ടിമധുരമാണെന്നദ്ദേഹം തുടര്‍ന്നു. ഹൃദയങ്ങള്‍ തമ്മിലുള്ള ഈ ഐക്യവും ഏകതയും കേരളത്തിലെ ഓരോ വീടുകളിലേക്കും എത്തട്ടെയെന്നും ഐക്യം, സാഹോദര്യം, ഭക്തി എന്നിവ എല്ലാവരിലും നിറയട്ടെയെന്നും കെ.സുരേന്ദ്രന്‍ ആശംസിച്ചു. ക്ഷേത്രത്തില്‍ എത്തിയ സംസ്ഥാന അദ്ധ്യക്ഷനെ രാമപുരം ക്ഷേത്ര സമിതി പ്രസിഡന്റ് രഘുനാഥന്‍ കടന്നൂര്‍മന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് നാലമ്പല ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സമ്മേളനം. രഘുനാഥന്‍ കുന്നൂര്‍മന അദ്ധ്യക്ഷനായി. നാലമ്പല ദര്‍ശന സമിതി പ്രസിഡന്റ് പി.ആര്‍. രാമന്‍ നമ്പൂതിരി, സോമനാഥന്‍ നായര്‍ അക്ഷയ, ബിജെപി സംസ്ഥാന ജന. സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.ബി വിജയകുമാര്‍, രണ്‍ജിത്ത് ജി.മിനാഭവന്‍, പി.പി. നിര്‍മ്മലന്‍, ആര്‍എസ്എസ് പൊന്‍കുന്നം സംഘജില്ല ബൗദ്ധിക പ്രമുഖ് സുരേന്ദ്രന്‍ B.J.P  ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ സോബിന്‍ലാല്‍, ഡോ. ശ്രീജത്ത്, പാലാ മണ്ഡലം നേതാക്കളയ ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. ജി.അനീഷ്, പി.ആര്‍.മുരളീധരന്‍, ജയന്‍ കരുണാകരന്‍, അജി കെ. എസ്, രാമപുരം പഞ്ചായത്ത് ബിജെപി ഭാരവാഹികളായ ദീപു സി,ജിജി സജീവ് കുമാര്‍ വിഭാഗ് സഹ കാര്യവാഹ്, മനീഷ് ഹരിദാസ് ജില്ല സഹകാര്യവാഹ്, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും ആരതിയും അന്നദാനവും നടന്നു.




Post a Comment

0 Comments