Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാജുവേഷന്‍ സെറിമണിയും മെറിറ്റ് ഡേയും



രാമപുരം മാര്‍ ആഗസ്തിനോസ്  കോളേജില്‍  ഗ്രാജുവേഷന്‍ സെറിമണിയും  മെറിറ്റ് ഡേയും  നടത്തി. എം. എസ്. ഡബ്ലിയു, എം എച് ആര്‍ എം, എം എസ് സി ബയോടെക്നോളേജി, എം. എസ്. സി. ഇലക്ട്രോണിക്‌സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം, എം എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ ഉന്നത  വിജയം നേടിയ  വിദ്യാര്‍ത്ഥികള്‍  ഗ്രാജുവേഷന്‍ സെറിമണിയില്‍ പങ്കെടുത്തു.  ബിരുദ ബിരുദാനന്തര കോഴ്‌സുകളിലെ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെയും, കോളേജ്  തലത്തില്‍ മികച്ച വിജയം നേടിയവരെയും, വിവിധ കായിക മത്സരങ്ങളില്‍  മികവ് തെളിയിച്ചവരെയും ആദരിച്ചു. വിക്രം സാരാഭായി സ്‌പേസ് സെന്റര്‍  ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച്  അവാര്‍ഡ് ദാനം  നടത്തി. ശാസ്ത്ര  സാങ്കേതിക  മേഖലയില്‍ മികച്ച സംഭാവനകള്‍  നല്‍കുവാന്‍  പുതുതലമുറ കടന്നുവരണമെന്നും  രാജ്യത്തിന്റെ വികസനത്തിന്  മുഖ്യ  പങ്കുവഹിക്കാന്‍ യുവതലമുറക്ക് കഴിയണമെന്നും  അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തോമസ് ചാഴിക്കാടന്‍ MP മാണി C കാപ്പന്‍ MLA എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികളെ അനുമോദിച്ചു . കോളേജ് മാനേജര്‍ റവ ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷനായിരുന്നു .  രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഷൈനി സന്തോഷ്, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍  സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റിവ്  ഓഫീസര്‍ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റിവ്  എക്‌സിക്യൂട്ടീവ്  പ്രകാശ് ജോസഫ് റാങ്ക് ജേതാവ്  മരിയ സിബി, കോളേജ് ചെയര്‍മാന്‍  ആശിഷ് ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments