Breaking...

9/recent/ticker-posts

Header Ads Widget

ശിവരാജ് സിംഗ് ചൗഹാന്‍ നാലമ്പലദര്‍ശനം നടത്തി



മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനം നടത്തി. നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികളായ പി ആര്‍ രാമന്‍ നമ്പൂതിരി, സോമനാഥന്‍ നായര്‍ അക്ഷയ , രഘു കുന്നൂര്‍ ഇല്ലം, പി പി നിര്‍മ്മലന്‍ , ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍, ദിലീപ്, വിഷ്ണു, വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെസ്വീകരിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശ്രീരാമന്റെയും സഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയും ശത്രുഘ്‌നന്റെയും ക്ഷേത്രങ്ങളില്‍ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷഠ ചടങ്ങുകളുടെ സമയത്ത് തന്നെ ദര്‍ശനം നടത്താന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ ശിവരാജ് സിംഗ് ചൗഹാനെ നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു . ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ശ്രീലക്ഷമണസ്വാമി ക്ഷേത്രത്തിലും  അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.  ബി ജെ.പി ജില്ലാ പ്രസിഡന്റ് ലിജില്‍ ലാല്‍ ഒപ്പമുണ്ടായിരുന്നു. 




Post a Comment

0 Comments