Breaking...

9/recent/ticker-posts

Header Ads Widget

കെവിന്‍ ജിനുവിന് സ്വര്‍ണം



ഡല്‍ഹിയില്‍ നടക്കുന്ന 67-മത്  നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ നീന്തലില്‍  കേരളത്തില്‍ നിന്നുള്ള കെവിന്‍ ജിനുവിന് സ്വര്‍ണം. 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലാണ് കെവിന് സ്വര്‍ണം ലഭിച്ചത്.  പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ മല്‍സരത്തില്‍ നീന്തലില്‍ കേരളത്തിന് സ്വര്‍ണം ലഭിക്കുന്നത്. സംസ്ഥാനതലത്തില്‍ തിരുവന്തപുരത്ത് നടന്ന മല്‍സരത്തില്‍ 100, 200 മീറ്റര്‍ മല്‍സരങ്ങളിലെ സുവര്‍ണനേട്ടവുമായാണ് കെവിന്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്. സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകയായ സൗമി സിറിയക്കിന് കീഴിലാണ് തോപ്പന്‍സ് അക്കാഡമിയില്‍ കെവിന്‍  പരിശീലനം നടത്തുന്നത്.




Post a Comment

0 Comments