ഉഴവൂര്‍ പെരുന്താനത്ത് വീടിനുള്ളില്‍ അടുക്കളയില്‍ തീപിടുത്തം. ഉണങ്ങാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകളും അടുക്കള ഉപ കരണങ്ങളും കത്തിനശിച്ചു. തൊട്ടിയില്‍ എബ്രഹാമിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ചിമ്മിനിയില്‍ ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകള്‍ക്ക് തീപിടിച്ച് അടുക്കളക്കുള്ളില്‍ പടരുകയായിരുന്നു. തീ അടുത്ത മുറികളിലേക്ക് പടരുന്നതിനു മുന്‍പ് തീയണയ്ക്കാന്‍ കഴിഞ്ഞതു മൂലം വന്‍ നാശനഷ്ടം ഒഴിവായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു തീപിടുത്തം. ഓടിക്കുടിയ നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കി. പാലാ, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.





0 Comments