Breaking...

9/recent/ticker-posts

Header Ads Widget

വേദഗിരി കലിഞ്ഞാലി മഹാദേവ ക്ഷേത്രത്തില്‍ ധ്വജസ്തംഭ തൈലാധിവാസം



വേദഗിരി കലിഞ്ഞാലി മഹാദേവ ക്ഷേത്രത്തില്‍ പുതിയ കൊടിമര നിര്‍മ്മാണത്തിനുള്ള ധ്വജസ്തംഭ തൈലാധിവാസം ഭക്തിയുടെ നിറവില്‍  നടന്നു. പ്രഥമ തൈലാധിവാസ സമര്‍പ്പണം ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള നിര്‍വഹിച്ചു. ബ്രഹ്‌മശ്രീ കുമരകം ഗോപാലന്‍ തന്ത്രികളുടെയും, ബ്രഹ്‌മശ്രീ ജിതിന്‍ ഗോപാല്‍ തന്ത്രികളുടെയും, ക്ഷേത്രം മേല്‍ശാന്തി സുമേഷ് വയലയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തൈലാധിവാസ പൂജകള്‍ക്ക് ശേഷമാണ്  പ്രഥമ തൈലാധിവാസ സമര്‍പ്പണം നടന്നത്. താന്ത്രിക  മേഖലയില്‍  50 വര്‍ഷം പൂര്‍ത്തീകരിച്ച ക്ഷേത്രം തന്ത്രി  കുമരകം ഗോപാലന്‍ തന്ത്രികളെ ചടങ്ങില്‍  ഗവര്‍ണര്‍  ആദരിച്ചു. ക്ഷേത്ര ഉപദേശകസമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍ അധ്യക്ഷത വഹിച്ചു .എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് മുഖ്യപ്രഭാഷണം നടത്തി.




Post a Comment

0 Comments