Breaking...

9/recent/ticker-posts

Header Ads Widget

കപ്പകൃഷിക്ക് കപ്പ് ക്യാപ്



വേനല്‍ചൂടില്‍ കരിഞ്ഞുണങ്ങുന്ന കപ്പകൃഷിക്ക് കപ്പ് ക്യാപ് സംരക്ഷണമൊരുക്കി കര്‍ഷകന്റെ പ്രതിരോധ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. കപ്പ കൃഷിയുടെ പ്രാരംഭഘട്ടത്തില്‍ മണ്ണില്‍ കൂന കൂട്ടി കപ്പ കമ്പ് നാട്ടുന്നതോടെ അവയ്ക്ക് മുകളില്‍ പേപ്പര്‍ കപ്പ് കമഴ്ത്തി വെച്ചാണ് പ്രതിരോധം. കപ്പത്തണ്ട് കരിയാതെയും കൃഷി നശിക്കാതെയും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. കുറവിലങ്ങാടിനു വെമ്പള്ളിക്കുമിടയില്‍  കുര്യം. കൊണ്ടുക്കാല ഭാഗത്താണ് പല പുരയിടങ്ങളിലും കപ്പ കൃഷി ഇറക്കിയ കര്‍ഷകര്‍, കപ്പത്തണ്ടില്‍ പേപ്പര്‍ കപ്പ് കമിഴ്ത്തിയുള്ള പുതിയ പരീക്ഷണം നടത്തിയത്. പ്രദേശവാസികളായ മനോഹരന്‍ പുളിവേലില്‍, സജി, ശ്രീധരന്‍ തുടങ്ങിയവരാണ് ഇത്തരത്തില്‍ പരീക്ഷണ കൃഷിക്ക്  തുടക്കം കുറിച്ചത്. സൂര്യതാപം മൂലമുള്ള  ചൂട്  അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ പുതിയ പ്രതിരോധ മാര്‍ഗം പരീക്ഷിച്ചത് . വിപണിയില്‍ 30 രൂപയിലധികം വിലയുള്ള കപ്പയ്ക്ക് കിലോയ്ക്ക് 20 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് . കാലാവസ്ഥയുടെ പ്രശ്‌നങ്ങളും കൂലിച്ചെലവുകളിലെ വര്‍ധനയും എലിശല്യവുമെല്ലാം മറികടന്ന് കൃഷിയറക്കുന്ന കര്‍ഷകര്‍ കൃഷിനാശമുണ്ടാകാതെ സംരക്ഷിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്.




Post a Comment

0 Comments