Breaking...

9/recent/ticker-posts

Header Ads Widget

AAP അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ അതിരമ്പുഴയില്‍ പ്രതിഷേധ ജാഥ



ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ ED അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം. AAP അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ അതിരമ്പുഴയില്‍ പ്രതിഷേധ ജാഥ നടത്തി. പള്ളി ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ ജാഥയ്ക്ക് ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്  ജോയി ചാക്കോ മുട്ടത്തുവയലില്‍ നേതൃത്വം നല്‍കി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യന്‍ പ്ലാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു, നിയോജകമണ്ഡലം സെക്രട്ടറി  സജി ഇരുപ്പുമല, ജോയിന്റ് സെക്രട്ടറി ബെന്നി ലുക്കാമ്ലാവില്‍, വനിതാ വിംങ്  നിയോജകമണ്ഡലം പ്രസിഡണ്ട് മിനി ബെന്നി മ്ലാവില്‍, പഞ്ചായത്ത് ഭാരവാഹികളായ, P .J ജോസഫ് പാക്ക്മല, ലൂസി തോമസ് ചെറുവള്ളിപറമ്പില്‍,ജിന്നീസ്, രാജേഷ് P B ജയ്‌മോന്‍ ഇ.പി , ജോസ് പുന്നത്തറ, സണ്ണി കൂനാനി, കെ.ജി സുകുമാര്‍  സി.എം പത്രോസ്  സൈമണ്‍ നെടുംതൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments