കിഴപ്പറയാര്‍ തറപ്പേല്‍ക്കടവ് പാലത്തിന് സമീപം സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിക്കുന്നു. ഈ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ മദ്യപരുടെ ശല്യവും വര്‍ധിച്ചുവരികയാണ്. കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നുമുണ്ട്. പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായതും സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമായി. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് പാലത്തിലെ ലൈറ്റ് തെളിയിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഈ പ്രദേശങ്ങളില്‍ പോലീസ് രാത്രികാല പട്രോളിങ് നടത്തണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലില്‍ ആവശ്യപ്പെട്ടു.
0 Comments