Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂരില്‍ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം



പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍  വാഹനാപകടത്തില്‍  ബൈക്ക് യാത്രികനായ കോളേജ് വിദ്യാര്‍ത്ഥിക്ക്  ദാരുണാന്ത്യം.  പാലാ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ  വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി മണ്ണാപ്പറമ്പില്‍ അമല്‍ ഷാജിയാണ് മരണമടഞ്ഞത് .  18 വയസ്സായിരുന്നു. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക്  കാറിന്റെ പുറകിലിടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമലിന്റെ ശരീരത്തിലൂടെ എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്  കയറിയിറങ്ങി. തലയ്ക്ക്  പരിക്കേറ്റ അമലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാല ഭാഗത്തെക്കു പോകുകയായിരുന്ന കാറിനു പിന്നിലാണ് കോളജിലേക്കു പോകുകയായിരുന്ന അമല്‍ സഞ്ചരിച്ച ബെക്ക് ഇടിച്ചത്.  പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  പുലിയന്നൂര്‍ ജംഗ്ഷനില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാവുന്നത് ആശങ്കയ്കിടയാക്കുകയാണ്.  വണ്‍വെ സംവിധാനം, സിഗ്‌നല്‍ ലൈറ്റ് തുടങ്ങിയ ക്രമീകരണങ്ങള്‍ നടത്തി അപകടഭീഷണി ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.  ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവുന്നില്ല എന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.








Post a Comment

0 Comments