Breaking...

9/recent/ticker-posts

Header Ads Widget

വിമാനയാത്ര നടത്തി കുടുംബശ്രീ അംഗങ്ങള്‍.



വിമാനയാത്രയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് അതിരമ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡിലെ കുടുംബശ്രീ ഗ്രൂപ്പ് ആയ കരുണാ കുടുംബശ്രീയിലെ അംഗങ്ങള്‍. വനിതാ ദിനത്തോടനുബന്ധിച്ചാണ് മാര്‍ച്ച് 9ന് നെടുമ്പാശ്ശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സംഘം യാത്ര നടത്തിയത്. വളരെ നാളുകളായി ഗ്രൂപ്പിലെ ചര്‍ച്ച വിഷയം ആയിരുന്നു വിമാനയാത്ര. അംഗങ്ങളുടെ കൂട്ടായ തീരുമാനത്തില്‍ ആ സ്വപ്നം സഫലീകരിച്ച സന്തോഷത്തിലാണ് ഗ്രൂപ്പ് അംഗങ്ങള്‍. കോമളം ശശി, സുശീല കരുണാകരന്‍, ലിസി മോള്‍ ജോസഫ്, റോസി സെബാസ്റ്റ്യന്‍, ഏലമ്മ ദേവസ്യ, സുജാ എസ് നായര്‍ , ഷൈലകുമാരി, സുമ പ്രസാദ് , സുജാറാണി , റോസിലിന്‍ സാജു, ഗ്രേസി സെബാസ്റ്റ്യന്‍ മോളി കുര്യന്‍ എന്നീ അംഗങ്ങളാണ് കന്നി വിമാന യാത്ര നടത്തി  സ്വപ്നം സഫലീകരിച്ചത്. തിരുവനന്തപുരത്തെ കാഴ്ചകള്‍ കണ്ട് സമയം ചിലവഴിച്ച  സംഘം, ട്രെയിന്‍ മാര്‍ഗ്ഗമാണ് തിരികെ നാട്ടിലേക്ക് മടങ്ങിയത്.




Post a Comment

0 Comments