Breaking...

9/recent/ticker-posts

Header Ads Widget

KSRTC ബസ്സും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചു അപകടം



ചേര്‍പ്പുങ്കലില്‍ സ്വകാര്യ ബസ്സും  KSRTC  ബസ്സും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചു. ഹൈവേ ജംഗ്ഷനു സമീപം രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോട്ടയത്തേക്കു പോകുകയായിരുന്ന KSRTC ബസ്സ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് നിറുത്തുകയും പിന്നാലെയെത്തിയ സ്വകാര്യ ബസ്സ് KSRTC ബസ്സിനെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന മറ്റൊരു ഓട്ടോറിക്ഷയിലും KSRTC ബസ്സിന്റെ പിന്‍ഭാഗത്തും  ഇടിക്കുകയുമായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മരത്തില്‍ ഇടിച്ചു നിന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. ഓട്ടോഡ്രൈവര്‍ വള്ളിച്ചിറ സ്വദേശി ജിതുലിനെ പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയില്‍ ബസ്സുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസും കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി.




Post a Comment

0 Comments