Breaking...

9/recent/ticker-posts

Header Ads Widget

തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഏപ്രില്‍ 3 മുതല്‍



മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഏപ്രില്‍ 3 മുതല്‍ 10 വരെ നടക്കും. ഏപ്രില്‍ 3 ന് വൈകിട്ട്  ക്ഷേത്രം തന്ത്രി കടിയക്കോല്‍  കൃഷ്ണന്‍ നമ്പൂതിരിയുടെയും  മേല്‍ശാന്തി പയ്യന്നൂര്‍ കൃഷ്ണദാസ് നമ്പൂതിരിയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ഏപ്രില്‍ 4 മുതല്‍ 8 വരെ രാവിലെ 9.30ന് ഉത്സവബലിയും 11 മുതല്‍ ഉത്സവബലി ദര്‍ശനവും നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് ഏപ്രില്‍ 9ന് വൈകിട്ട് 6 മണി മുതല്‍ മറ്റക്കര ആലുംമൂട് പാടത്ത്  തുരുത്തിപ്പളളിക്കാവ് പൂരം നടക്കും. രാത്രി 11 ന് ക്ഷേത്രത്തില്‍ പള്ളിവേട്ട എഴുന്നെള്ളത്തും പള്ളിനായാട്ടും നടക്കും. ഏപ്രില്‍ 10ന് വൈകിട്ട് 7ന് പാതിരിമറ്റം ശ്രീമൂലസ്ഥാനത്താണ് ആറാട്ട് . ആറാട്ട്   ദിവസം രാവിലെ ക്ഷേത്ര മൈതാനത്ത്  പൊങ്കാല നടക്കും. ഉത്സവനാളുകളില്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ പ്രസാദമൂട്ട് ഉണ്ടായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി തിരുവരങ്ങില്‍ എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും നടക്കും.




Post a Comment

0 Comments