Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍ രാജിവച്ചു.



മീനച്ചില്‍ താലൂക്ക് എന്‍എസ്എസ്  യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍ രാജിവച്ചു. സി.പി ചന്ദ്രന്‍ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജി NSS ഹെഡ് ഓഫീസില്‍ നിന്നും ആവശ്യപ്പടുകയായിരുന്നു. കഴിഞ്ഞ ദിവസം LDF പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ പങ്കെടുത്ത സി.പി ചന്ദ്രന്‍ നായര്‍ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹെഡ് ഓഫീസിലേക്ക് CP ചന്ദ്രന്‍ നായരെയും കമ്മറ്റി അംഗങ്ങളെയും വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന ഷാജികുമാര്‍ ചെയര്‍മാനായി പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് താലൂക്ക് യൂണിയന്റെ ഭരണച്ചുമതലയും നല്‍കിയിട്ടുണ്ട്. NSS ന്റെ സമദൂര സിദ്ധാന്തത്തിനു വിരുദ്ധമായി LDF നെ പിന്തുണച്ചതാണ് പുതിയ സംഭവവികാസ ങ്ങള്‍ക്ക് കാരണമായത്.





Post a Comment

0 Comments