Breaking...

9/recent/ticker-posts

Header Ads Widget

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.



 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം മഹാത്മാ കോളനി ഭാഗത്ത് ചിറയില്‍പടിക്കല്‍ വീട്ടില്‍  ഗോപാലന്‍ എന്ന് വിളിക്കുന്ന നിഷാദ് (31) എന്നയാളെയാണ് പോക്‌സോ നിയമപ്രകാരം അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ  പിടികൂടുകയുമായിരുന്നു. അയര്‍ക്കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ സന്തോഷ് കെ.എന്‍, എസ്.ഐ സജു ടി ലൂക്കോസ്, എ.എസ്.ഐ മാരായ പ്രദീപ്,ജ്യോതി,സി.പി.ഓ മാരായ അജു വി തോമസ്, ഗിരീഷ്, സരുണ്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





Post a Comment

0 Comments