Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികമേളയും വനിതാദിനാചരണവും



പാല സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അരുവിത്തുറ സോണ്‍ വാര്‍ഷികവും  കാര്‍ഷികമേളയും വനിതാദിനാചരണവും അരുവിത്തുറ സെന്റ് ജോര്‍ജ് ഫോറോനാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍  നടന്നു. വിവിധ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോടനുബന്ധിച്ചു  നടത്തപ്പെട്ടു. അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്ന കോട്ടയം വനിതവികസന കോര്‍പറേഷനിലെ  റോഷിന്‍ ജോണ്‍  ക്ലാസ് നയിച്ചു.  വികാരി റവ.ഫാ.സെബാസ്‌റ്യന്‍ വെട്ടുകല്ലേലിന്റ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുസമ്മേളനം  പാലാ PSWS ഡയറക്ടര്‍ റവ.ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു.സോണല്‍ കോ.ഓഡിനേറ്റര്‍ . ശാന്തമ്മ ജോസഫ് മേച്ചരില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോണല്‍ ഡയറക്ടര്‍ റവ. ഫാ.എബ്രഹാം കുഴിമുള്ളില്‍, PSWS അസി.ഡയറക്ടര്‍ റവ. ഫാ.ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍  പാലാ രൂപത മാതൃവേദി സെക്രട്ടറി . ഷെര്‍ലി ചെറിയാന്‍ . മേഴ്‌സി മാത്യു,  ലീനാ ജയിംസ്, .സിബി കണിയാംപടി   സിബി മാത്യു, ജോയിച്ചന്‍ കുന്നക്കാട്ട് എന്നിവര്‍ സംസാരിച്ചു. മികച്ച പുരുഷ, വനിതാ SHG കള്‍  സ്വാശ്രയ സംഘങ്ങള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.




Post a Comment

0 Comments