Breaking...

9/recent/ticker-posts

Header Ads Widget

ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ കാവടി മഹോത്സവം



കേരളത്തിലെ ഏക സൂര്യ ക്ഷേത്രമായ, ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ കാവടി മഹോത്സവം ഭക്തിനിര്‍ഭരമായി.  കാവടി മഹോത്സവ ത്തോടുബന്ധിച്ച് അതിവിശിഷ്ട താന്ത്രിക ചടങ്ങായ സുകൃതഹോമം നടന്നു. മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.    മേടമാസത്തിലെയും വൃശ്ചികമാസത്തിലെയും അവസാന ഞായറാഴ്ചയാണ് ആദിത്യപുരം ക്ഷേത്രത്തില്‍ കാവടി മഹോത്സവം നടക്കുന്നത്. സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന മേട മാസത്തില്‍ നടക്കുന്ന  കാവടി മഹോത്സവത്തിന് ഏറെ പ്രാധാന്യമാണുള്ളത്. 


ക്ഷേത്ര ഊരാണ്‍മയായ മരങ്ങാട്ടില്ലത്ത് രാമന്‍ നമ്പൂതിരി കാവടിയെടുത്ത് സമര്‍പ്പിച്ചതിനു ശേഷമാണ് നൂറുകണക്കിന് ഭക്തജനങ്ങള്‍ കാവടി സമര്‍പ്പിച്ചത്. ഉച്ച പൂജയ്ക്ക് കാവടി അഭിഷേകം നടന്നു.  നിരവധി ഭക്തര്‍ ഗോതമ്പ് പറ സമര്‍പ്പണം നടത്തി . അന്നദാനവും നടന്നു. ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ രാവിലെ നാമജപലഹരി, പ്രശസ്ത കര്‍ണാടക സംഗീതജ് ചലച്ചിത്ര പിന്നണിഗായകനുമായ സഞ്ജയ് ശിവയുടെ സംഗീത സദസ്സ്, മധുരവേലി പാലച്ചുവട് ശ്രീകൃഷ്ണ കലാസമിതിയുടെ ഫ്യൂഷന്‍ കൈകൊട്ടിക്കളി, മധുരവേലി ശ്രീ ഭദ്ര വനിത വേദിയുടെ തിരുവാതിര തുടങ്ങിയ പരിപാടികള്‍ നടന്നു.  രാവിലെ 5 മുതല്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ആദിത്യപുരം സൂര്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും, കാവടി എടുക്കുന്നതിനുമായി എത്തിയത്..



Post a Comment

0 Comments