കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരണമടഞ്ഞു. കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തന്‍വീട്ടില്‍ പി.ആര്‍ രാജുവാണ് മരിച്ചത്. 26ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിക്ക് സമീപം ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.
രാജു ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ രാജുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവര്‍ക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.






0 Comments