Breaking...

9/recent/ticker-posts

Header Ads Widget

ആല്‍മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ അപകട ഭീഷണി



പാലാ നഗര ഹൃദയത്തില്‍  ആല്‍മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ടി ബി റോഡില്‍ മില്‍ക്ക് ബാറിന് സമീപത്തു നില്‍ക്കുന്ന ആലിന്റെ ശിഖരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത് . കഴിഞ്ഞദിവസം പെയ്ത മഴയില്‍ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണിരുന്നു . ശിഖരങ്ങള്‍ വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുകയാണ് . 



ആലിന്റെ മുകള്‍ഭാഗത്തെ ശിഖരങ്ങളെല്ലാം തന്നെ ഉണങ്ങി നില്‍ക്കുന്നതും അപകടഭീഷണിയാവുകയാണ്.  ഉണങ്ങിയ ശിഖരങ്ങള്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും ഭീഷണിയാവുന്നുണ്ട്.  ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ വാഹനങ്ങള്‍ ഈ ആലിന്റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്യാറുണ്ട്. കാലവര്‍ഷക്കാലത്തിന്  മഴയ്ക്ക് മുന്‍പ് ശിഖരങ്ങള്‍ വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.



Post a Comment

0 Comments