തെങ്ങ് ചെത്താന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ കുടുങ്ങി. ചെമ്പ് തുരുത്തുമ്മയില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്നാണ് വലിയതറയില്‍ രാജേഷ് എന്നായാള്‍ തെങ്ങില്‍ കുടുങ്ങിയത്. ആടി ഉലഞ്ഞ തെങ്ങില്‍ നിന്നും ഇറങ്ങാന്‍ കഴിയാതെ തെങ്ങിനു മുകളില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്ത് നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി. ഷാജികുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ & റസ്‌ക്യൂ യൂണിറ്റെത്തിയാണ് നാല്‍പ്പത്തിരണ്ട് അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ കയറി രാജേഷിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.


.webp)



0 Comments