നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ സമീപത്തെ തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. കാര്‍ ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കുറുപ്പുംതറ-മാഞ്ഞൂര്‍ സൗത്ത് റോഡില്‍ ഇരുവേലി പാലത്തിനു സമീപം ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഞ്ഞൂര്‍ സൗത്ത് തെക്കേപ്പുരക്കല്‍ അമല്‍ ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുപ്പന്തറ മണ്ണാറപ്പാറ ജംഗ്ഷനില്‍ നിന്നും മാഞ്ഞൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉള്ള ബൈപ്പാസ് റോഡില്‍ ആയിരുന്നു അപകടം. നവീകരിച്ച റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗത്ത് 100 മീറ്ററില്‍ അധികം കോണ്‍ക്രീറ്റ് തറയോടുകള്‍ പാകിയിട്ടുണ്ട്...






0 Comments