മീനച്ചിലാറിനു കുറുകെയുള്ള പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. പാലം നിര്‍മാണത്തിന്റെ ഭാഗമായി വലിയ ഗര്‍ഡറുകള്‍ കൂറ്റന്‍ ക്രെയിന്‍കള്‍ ഉപയോഗിച്ച്സ്ഥാപിച്ചു തുടങ്ങി. ഏഴ് മീറ്റര്‍ റോഡും ഇരുവശങ്ങളില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയും 83.4 മീറ്റര്‍ നീളത്തിലുമാണ്‌നിര്‍മാണം. പാലം നിര്‍മ്മാണത്തിനായി 9.91 കോടി രൂപയാണ് അനുവദിചിരിയ്ക്കുന്നത്. നാലു തൂണുകളും മൂന്നുസ്പാനുകളും ഒന്‍പതു ബീമുകളുമാണ് പാലത്തിനുള്ളത്. അപകടത്തിലായിരുന്ന പഴയപാലം പൂര്‍ണമായും പൊളിച്ചു നീക്കിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. മൂന്നര പതിറ്റാണ്ടു മുന്‍പാണ് കമ്പനിക്കടവ് പാലം നിര്‍മിച്ചത്.

ഏറ്റുമാനൂര്‍ പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം കാലപ്പഴക്കത്താല്‍ കൈവരികള്‍ തകര്‍ന്നും, ബലക്ഷയം മൂലം അപകടവസ്ഥയിലുമായിരുന്നു. പുന്നത്തുറ കിഴക്ക്, പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരുവശം ഏറ്റുമാനൂര്‍ നഗരസഭയിലും മറുവശം അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്തിലുമാണ്. 2018ലെ പ്രളയത്തിനു ശേഷം പാലം തീര്‍ത്തും അപകടാവസ്ഥയിലായിരുന്നു. പാലത്തിന് മൂന്നുമീറ്റര്‍ മാത്രമായിരുന്നു വീതി ഉണ്ടായിരുന്നത് കമ്പനിക്കടവ് പാലം യഥാര്‍ത്ഥ്യമാകുന്നതോടെ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമാകും. കിഴക്കന്‍ മേഖലകളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മറ്റു എളുപ്പത്തില്‍ എത്തുവാനും പുന്നത്തറ കമ്പനികടവ് പാലം പൂര്‍ത്തിയാകുന്നതോടെ സാധ്യമാവും.
0 Comments