ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം സംരക്ഷിക്കുവാനും കായിക വിനോദങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനുമായി TCAPC യുടെ ആഭിമുഖ്യത്തില്‍ DIVYANG TCL -TIO Cricket ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റ് ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് അരുണ്‍ എസ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പി പൊന്നൂസ്, മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോക്ടര്‍ ആഗസ്റ്റിന്‍, ഡോക്ടര്‍ മനോജ്,സി. ബാലചന്ദ്രന്‍, സനീഷ് എം. ടി, ഹസ്സന്‍ അമ്പലപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 6 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്


.webp)



0 Comments