ഡോ: വന്ദനാ ദാസിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ: വന്ദന ദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അക്രമിയുടെ കുത്തേറ്റു മണിക്കൂറുകള്‍ക്കു ശേഷമാണ് വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വന്ദനയുടെ മാതാപിതാക്കള്‍ ആരോപിച്ചത് തികച്ചും യാഥാര്‍ഥ്യമാണ്. മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിയത്, കേരളാ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന് പൊതുസമൂഹം സംശയിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് കേരള സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്.






0 Comments