ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ച് ചൊവ്വാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ തുടരും. മേയ് 18നും ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ക്ക് പ്രത്യേക കരുതല്‍ ഉണ്ടാവണമെന്നും മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.






0 Comments