Breaking...

9/recent/ticker-posts

Header Ads Widget

വീടിന്റെ താക്കോല്‍ ദാനം നടന്നു



അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നവുമായി കാത്തിരുന്ന കുറവിലങ്ങാട് വയലാ സ്വദേശിനി  ഇടച്ചേരിയില്‍  ലിഷാ സുധനനും, മകള്‍ക്കും  ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നടന്നു. വീടിന്റെ താക്കോല്‍ ദാനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശരത് ശശി അധ്യക്ഷത വഹിച്ചു.  ഞീഴൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്‌നേഹഭവനം പദ്ധതിയിലൂടെയാണ് അമ്മയ്ക്കും മകള്‍ക്കും വീടു നല്‍കിയത്.  



ഒരുമ നിര്‍മ്മിച്ചു നല്‍കുന്ന ആറാമത്തെ വീടാണിത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബത്തിന്റെ  ദുരിതമറിഞ്ഞ്  ഒരുമ വീടു നിര്‍മിച്ച നല്‍കാന്‍ മുന്നോട്ടു വന്നപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകനായ കാളികാവ് സ്വദേശി ഷിജോ എസ്. ആര്‍  ഇവര്‍ക്ക് വീടിനുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കി. അസുഖബാധിതനായ ലിഷയുടെ ഭര്‍ത്താവ് സുധനന്‍  വിട് നിര്‍മ്മാണത്തിനിടയിലാണ് മരണപ്പെട്ടത്. കാളികാവ് സെന്റ്. സെബാസ്റ്റ്യന്‍ പള്ളി വികാരി റവ :ഫാ : ജോസഫ് പാണ്ടിയമാക്കല്‍,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍  രമ രാജു,കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷിബു പോതംമാക്കിയില്‍,   ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോബന്‍ മഞ്ഞളാമലയില്‍,  ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ, ഭാരവാഹികളായ ഷാജി അഖില്‍ നിവാസ്, ജോയ് മയിലംവേലി, പ്രസാദ്. എം,  ശിവദാസ് കൂരാപ്പള്ളിയില്‍, കെ.പി വിനോദ്, റോബിന്‍,  സിന്‍ജാ ഷാജി, ശ്രുതി സന്തോഷ്, അര്‍ച്ചന ഹരിദാസ്, സുധ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments