കല്ലറ പെരുന്തുരുത്ത് ഇടമന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേക മഹോത്സവം വെള്ളിയാഴ്ച സമാപിക്കും. രാവില ഗണപതി ഹോമം,കളഭ പൂജ, 11ന് കളഭാഭിഷേകം, 12ന് രോഹിണിയൂട്ട് എന്നിവ നടക്കും. വൈകുന്നേരം 4 30ന് കാഴ്ച ശ്രീബലി, ഏഴുമണിക്ക് നാമ സങ്കീര്‍ത്തനം, രാത്രി 9 30ന് വിളക്ക് എന്നീ ചടങ്ങുകളും നടക്കും. കളഭാഭിഷേക മഹോത്സവത്തിന് മുന്നോടിയായി ശ്രീമത് ഭാഗവത സപ്താഹ യജ്ഞവും നടന്നു.
.പെരുന്തുരുത്ത് 357 -ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് കുമാരനല്ലൂര്‍ ഊരായ്മ ദേവസ്വത്തിന്റെ കീഴിലുള്ള ഇടമന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം മഹോത്സവം നടത്തുന്നത്. കരയോഗം ഭാരവാഹികളായ പി വേണുഗോപാല്‍, കെ.കെ സതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി.






0 Comments