കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1973-74 ബാച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. ഒരുമിച്ച് പഠിച്ചവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് അര നൂറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുചേര്‍ന്നു.ഒരുമ സൗഹൃദ കൂട്ടായ്മ കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കാണക്കാരി ചിറകുളത്തിന് സമീപം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുമ പ്രസിഡണ്ട് കെ. ശിവദാസന്‍ നായര്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍ ലൗലി മോള്‍ വര്‍ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സെക്രട്ടറി മോളി രാജു, സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓര്‍മ്മകള്‍ പങ്കുവെച്ചും, കലാപരിപാടികള്‍ അവതരിപ്പിച്ചുമാണ് ഒത്തു ചേരല്‍ അവിസ്മരണീയമാക്കിയത്. വീണ്ടും ഒത്തുചേരുമെന്നും കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും ഉറപ്പ് നല്‍കി വാട്‌സ്ആപ് ഗ്രൂപ് തുടങ്ങിയ ശേഷമാണ് 65 വയസ്സ് പിന്നിട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്.






0 Comments