കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട് , മേല്‍ശാന്തി ഉപേന്ദ്രന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മേടമാസത്തിലെ പുണര്‍തം നാളില്‍ കലശവാര്‍ഷികചടങ്ങുകള്‍ നടന്നത്. രാവിലെ പഞ്ചവിംശതി കലശപൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. 6.30 ന് ലക്ഷാര്‍ച്ചന ആരംഭിച്ചു.
12 ന് കലശാഭിഷേകം നടന്നു. കൂത്തമ്പലത്തിലെ കലശമണ്ഡപത്തില്‍ ലക്ഷാര്‍ച്ചന ചെയ്ത കലശങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടി യോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് വേലായുധസ്വാമിക്ക് അഭിഷേകം നടത്തി. 12.30 ന് ഷഷ്ഠിപൂജ നടന്നു. കലശാഭിഷേകത്തിലും ഷഷ്ഠിപൂജയിലും പങ്കെടുക്കാന്‍ നിരവധി ഭക്തരെത്തി. ഉച്ചയ്ക്ക് പ്രസാദമൂട്ടും നടന്നു. പ്രൊഫ സരിത അയ്യര്‍ പ്രഭാഷണം നടത്തി . വൈകിട്ട് ദീപാരാധന, പുഷ്പാഭിഷേകം എന്നിവയും നടന്നു. പാഠകം ,സോപാന സംഗീതം ,ഭക്തി ഗാനതരംഗിണി തുടങ്ങിയ പരപാടികളും കലശവാര്‍ഷികാലോഷ ത്തില്‍ശ്രദ്ധേയമായി.






0 Comments