കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സുബ്രഹ്‌മണ്യസ്വാമിയുടെ പ്രതിഷ്ഠകലശവാര്‍ഷികാഘോഷം തിങ്കളാഴ്ച നടക്കും. മേടമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് വേലായുധ സ്വാമിയുടെ പ്രതിഷ്ഠകലശ വാര്‍ഷികചടങ്ങുകള്‍ നടക്കുന്നത്. കലശ വാര്‍ഷികദിനത്തില്‍ പഞ്ചവിംശതി കലശപൂജ, ലക്ഷാര്‍ച്ചന, കലശാഭിഷേകം എന്നിവ നടക്കും. ഉച്ചയക്ക് 12.30 ന് ഷഷ്ഠിപൂജ, വൈകീട്ട് ദീപാരാധന, പുഷ്പാഭിഷേകം എന്നിവ നടക്കും. ഞായറാഴ്ച ക്ഷേത്രത്തില്‍ ശ്രീശങ്കരജയന്തി ആഘോഷവും ഉദയാസ്തമയപൂജയുംനടന്നു.






0 Comments