കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കലശവാര്‍ഷികോത്സവം മേയ് 11, 12, 13 തീയതികളില്‍ നടക്കും. ശനിയാഴ്ച വടക്കുംതേവരുടെ പ്രതിഷ്ഠാദിനത്തില്‍ രാവിലെ 6.30 ന് ലക്ഷാര്‍ച്ചന ആരംഭിക്കും. 9 ന് പ്രൊഫ ഗീത പ്രഭാഷണം നടത്തും. 11.30 ന് കലശാഭിഷേകം നടക്കും ഉച്ചയ്ക്ക് പ്രസാദമൂട്ട് ഉണ്ടായിരിക്കും. വൈകിട്ട് പുഷ്പാഭിഷേകവും നടക്കും. ഞായറാഴ്ച ശ്രീശങ്കര ജയന്തിയാഘോഷത്തോടനുബന്ധിച്ച് ഉദയാസ്തമന പൂജ , സാമ്പ്രദായ ഭജന ,ഇരട്ടതായമ്പക, സോപാന സംഗീതം, തിരുവാതിരകളി , രാത്രി 7ന് മയില്‍ വാഹന എഴുന്നള്ളിപ്പ് എന്നിവ നടക്കും.
മേയ് 13 തിങ്കളാഴ്ച സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിഷ്ഠാദിന ആഘോഷങ്ങളോട നുബന്ധിച്ച് രാവിലെ മുതല്‍ ലക്ഷാര്‍ച്ചന ആരംഭിക്കും. 12 ന് കലശാഭിഷേകവും 12.30 ന് ഷഷ്ഠിപൂജയും നടക്കും. പ്രസാദമൂട്ടും വെകീട്ട് ദീപാരാധനയും പുഷ്പാഭിഷേകവും ഉണ്ടായിരിക്കും രാവിലെ 8 ന് പാഠകം 9.30 ന് പ്രൊഫ സരിത അയ്യരുടെ ആത്മീയ പ്രഭാഷണം വൈകീട്ട് സോപാന സംഗീതം ഭക്തിഗാനതരംഗിണി എന്നിവയും നടക്കും. താന്ത്രിക വിധിപ്രകാര മുള്ള ചടങ്ങുകള്‍ക്ക് തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട് മേല്‍ശാന്തി ഉപേന്ദ്രന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും


.webp)



0 Comments