Breaking...

9/recent/ticker-posts

Header Ads Widget

കല്ലൂക്കുന്നേല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം



കൊങ്ങാണ്ടൂര്‍ കല്ലൂക്കുന്നേല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. പരാശക്തി   ഭദ്രകാളി  ദേവി സാന്നിധ്യമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് തന്ത്രി അരവിന്ദ വേലില്‍ സുരേഷ് നീലകണ്ഠന്‍ നമ്പൂതിരി , മേല്‍ശാന്തി അജീഷ്‌കുമാര്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 



തിങ്കളാഴ്ച രാവിലെ 10 ന് ബ്രഹ്‌മകലശാഭിഷേകം നടന്നു. തുടര്‍ന്ന് പൊങ്കാല സമര്‍പ്പണത്തില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. സര്‍പ്പപൂജയും നൂറും പാലും സമര്‍പ്പണവും നടന്നു.  അജീഷ് കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസാദമൂട്ടുംഉണ്ടായിരുന്നു.



Post a Comment

0 Comments