Breaking...

9/recent/ticker-posts

Header Ads Widget

ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് കൺവൻഷൻ



പതിനഞ്ചാമത് ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് കൺവൻഷൻ കണ്ണൂരിൽ നടന്നു.  കൃഷ്ണബീച്ച് റിസോർട്ടിൽ നടന്ന കൺവൻഷനിൽ കേരളത്തിലെ അഞ്ച് ലയൺസ് ജില്ലകളിൽ നിന്നുള്ള  1000 പ്രതിനിധികൾ പങ്കെടുത്തു.   കൺവൻഷൻ ഉദ്ഘാടനം  മുൻ ലയൺസ് ഇന്ത്യൻ നാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ് എം.ഡിയുമായ വി.പി.നന്ദകുമാർ നിർവഹിച്ചു.  മൾട്ടിപ്പിൾ ഡിസ്ട്രിക്ട് ചെയർപേഴ്സൺ സുഷമനന്ദകുമാർ അധ്യക്ഷയായിരുന്നു


 2023-24 വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച  പ്രവർത്തനത്തിനുള്ള മൾട്ടിപ്പിൾ കോർഡിനേറ്റർ അവാർഡ് അരുവിത്തുറ ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റും  318B ചീഫ് പ്രോജക്റ്റ് കോർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടത്തിന് ലഭിച്ചു. ഗാറ്റ് ഏരിയ ലീഡർ അഡ്വ. വാമനകുമാർ മുഖ്യപ്രഭാഷണം നടത്തി. മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർപേഴ്സൺ ജോർജ് മുറേലി സെക്രട്ടറി ഡോ: പി.സുധീർ, ട്രഷറർ ഡോ: സണ്ണി.വി.സഖറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി



Post a Comment

0 Comments