Breaking...

9/recent/ticker-posts

Header Ads Widget

കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.



ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് മാലം മുത്തന്‍മുക്ക് ഭാഗത്ത് പടിയറ വീട്ടില്‍ സാബു എന്ന് വിളിക്കുന്ന കുര്യാക്കോസ് ജേക്കബ് (48), മണര്‍കാട് കവല ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷെബി ജോണ്‍ (39) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം (12.05.2024) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി മണര്‍കാട് ജംഗ്ഷനില്‍ ഓള്‍ഡ് കെ.കെ റോഡിനു സമീപം കണിയാംകുന്ന് സ്വദേശിയായ മധ്യവയസ്‌കന്‍ നടത്തുന്ന വ്യാപാര സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി കട്ടിലില്‍ ഇരിക്കുകയും, മധ്യവയസ്‌കന്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ ചീത്ത വിളിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും, കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു, ഇത് കണ്ട് തടയാന്‍ വന്ന ഓഫീസിലെ മാനേജരെയും ഇവര്‍ മര്‍ദ്ദിച്ചു,  ഇവിടെ ഉണ്ടായിരുന്ന ഫ്രിഡ്ജ് അലമാര തുടങ്ങിയ വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു.



. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷെബി ജോണ്‍ മണര്‍കാട് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. മണര്‍കാട് സ്റ്റേഷന്‍ എസ്.ഐ ശബാബ് കെ.കെ , എസ്.ഐ മാത്യു പി ജോണ്‍, സി.പി.ഓ മാരായ ബിനു, ശ്രീകുമാര്‍, ലിജോ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments