സ്വന്തമായി സ്ഥലവും വീടുമില്ലാതിരുന്ന അമ്മയ്ക്കും മകള്‍ക്കും ഒരുമയുടെ കരുതലില്‍ വീടൊരുങ്ങി. വയലാ ഇടച്ചേരിയില്‍ ലിഷാ സുധനനും, ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 'സ്‌നേഹഭവനം' പദ്ധതിയിലൂടെയാണ് വീട് ലഭിക്കുന്നത് സ്‌നേഹഭവനം പദ്ധതിയിലെ ആറാമത്തെ വീടാണ് കുറവിലങ്ങാട് കാളികാവില്‍ ഇവര്‍ക്കായി പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച 2.30 ന് വീടിന്റെ താക്കോല്‍ ദാന കര്‍മ്മം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ, കാളികാവ് സെന്റ്. സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ : ജോസഫ് പാണ്ടിയമാക്കല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ്, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷിബു പോതംമാക്കിയില്‍,കാളികാവ് ശശികുമാര്‍, ഷിജോ എസ്. ആര്‍ ,ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശരത് ശശി, ബോബന്‍ മഞ്ഞളാമലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും


.webp)



0 Comments