Breaking...

9/recent/ticker-posts

Header Ads Widget

സര്‍വ്വേക്കല്ലുകള്‍ എടുത്തു കളയുവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം



പാലാ ടൗണ്‍  പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അപകടങ്ങള്‍ക്കിടയാക്കുന്ന സര്‍വ്വേക്കല്ലുകള്‍ എടുത്തു കളയുവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.  തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സിലാണ്  തീരുമാനമെടുത്തത്.  പാലാ പഴയ ബസ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം മേവട സ്വദേശിയുടെ മരണത്തിനിടയാക്കിയ  സര്‍വ്വേക്കല്ല് നീക്കചെയ്യാന്‍   ചെയര്‍മാന്‍ ഷാജു തുരുത്തന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൗണ്‍സില്‍ തീരുമാനിച്ചത്.



 ബസ്സ്റ്റാന്റിലെ കെട്ടിടത്തിന്റെ ഇരുവശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന  കല്ലുകളാണ് നീക്കം ചെയ്യുന്നത്. നഗരസഭയുടെ പൊതുമരാമത്ത് വകുപ്പ് വിഭാഗത്തെ സ്ഥലം സന്ദര്‍ശിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ നഗരസഭ കൗണ്‍സില്‍ ചുമതലപ്പെടുത്തി.  കൗണ്‍സില്‍ യോഗത്തില്‍  മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അനധികൃത തട്ടുകടകള്‍ ഒഴിപ്പിക്കാനും തീരുമാനമായി. റിവര്‍ വ്യൂ റോഡിലൂടെ പോകുന്ന ഭാരവാഹനങ്ങള്‍ പാലാ വലിയ പാലത്തില്‍ തട്ടി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് തടയാന്‍ നിലവിലുള്ള റോഡ് ബാറിന്റെ ഉയരം കുറയ്ക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.



Post a Comment

0 Comments