പാലാ കെ.എം മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം നടന്നു. നഴ്‌സസ് ദിനാചരണത്തിന്റെയും വാരാചരണത്തിന്റെയും ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ദിനാചരണ സമ്മേളനം നഴ്‌സിംഗ് സൂപ്രണ്ട് മേരി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്നു. ഡോ അരുണ്‍, ഡോ. രേഷ്മ , രാജു VR തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയത്തു നടന്ന കലാ മത്സരങ്ങളിലെ വജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനദാനം നടത്തി. ആശുപത്രിയില്‍ നടന്ന വിവിധകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫ്‌ലോറന്‍സ് നൈറ്റിംഗേലായി ബിബിന , ബസ്റ്റ് നഴ്‌സസ് ആയി ശ്രീലത സിന്ധു എന്നിവരെ തിരഞ്ഞെടുത്തു. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിവിധ കലാപരിപാടികളും നടന്നു.


.webp)



0 Comments