Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല



പാലാ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്ന് ആക്ഷേപമുയരുന്നു. കെട്ടിടത്തിലെ മുറികള്‍ വാടകയ്‌ക്കെടുത്തവരും ,ജീവനക്കാരും, ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ എല്ലാ അടിസ്ഥാന സൗകരൃങ്ങളും  വേണമെന്നു നിര്‍ബന്ധം പിടിക്കുന്ന നഗരസഭാ അധികാരികള്‍ സ്വന്തം കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതെന്തെന്ന്  ചോദ്യമുയരുകയാണ്. 



.വിവിധ ആവശൃങ്ങള്‍ക്ക് പാലായിലെത്തുന്ന  പൊതുജനങ്ങള്‍ക്കും , ജീവനക്കാര്‍ക്കും പ്രാഥമികാവശൃങ്ങള്‍ നിര്‍വഹിക്കുവാന്‍ സൗകര്യമൊരുക്കി നിലവില്‍ അടഞ്ഞു കിടക്കുന്ന ശുചിമുറികള്‍ തുറന്നു നല്‍കണമെന്നു പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ ആവശൃപ്പെട്ടു.



Post a Comment

0 Comments