പാറമ്പുഴ ഹോളിഫാമിലി ഹൈസ്‌ക്കൂളില്‍ നടന്ന സമ്മര്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ ഹോളി ഫാമിലി എച്ച്. എസ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോളി ഫാമിലി ടീം പരാജയപ്പെടുത്തിയത് . ഫൈനലില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത പാറമ്പുഴയുടെ സവാജ് അന്‍സാരി മികച്ച കളിക്കാരനായും അയര്‍ക്കുന്നത്തിന്റെ ആദിത്യന്‍ രാജു മികച്ച ഗോള്‍ കീപ്പര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഒരു മാസക്കാലമായി നടന്നുവന്ന പരിശീലന ക്യാമ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ എന്ന രീതിയില്‍ ആണ് ടൂര്‍ണ്ണമെന്റ് നടത്തപ്പെട്ടത്. SSLC പരീക്ഷയിലെ ഉന്നതവിജയത്തോടൊപ്പം ഈ നേട്ടവും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആഹ്ലാദകരമായി മാറി. സമാപനയോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് കുന്നില്‍, സജി ജോസഫ്, ഹെഡ്മിസ്ട്രസ്സ് ജാന്‍സിമോള്‍ അഗസ്റ്റിന്‍, ആല്‍ബര്‍ട്ട് എം ജോണ്‍, ബിജു ചെറിയാന്‍, സനീഷ് എബ്രഹാം, അജിത് കുമാര്‍,. ജോസി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.


.webp)



0 Comments