പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സാമൂഹ്യ ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. സമൂഹത്തിലാകെയും വിശിഷ്യാ കാര്‍ഷിക മേഖലയിലും നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഇടപെടല്‍ മഹത്തരമാണന്ന് ബിഷപ്പ് പറഞ്ഞു. കാര്‍ഷിക മൂല്യവര്‍ദ്ധനയും തൊഴിലവസരങ്ങളും വരുമാന വര്‍ദ്ധനവും ലക്ഷ്യം വെച്ച് രൂപത മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്‍ഡ്യാ കാമ്പസില്‍ അനുവദിച്ച ഏഴ് ഏക്കര്‍ സ്ഥലത്ത് അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ്പ് പറഞ്ഞു. ശില്പശാലയില്‍ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു.






0 Comments