ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ തിങ്കളാഴ്ച നടക്കും. രാവിലെ 8.29നും 9.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ധ്വജപ്രതിഷ്ഠ നടക്കും. തിരുവുത്സവാഘോഷങ്ങളുടെ കൊടിയേറ്റ് വൈകീട്ട് നടക്കും. 5.30 നും 6നും മധ്യേ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും..
ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ദേശപ്പറ , താലപ്പൊലി ഘോഷയാത്ര തുടങ്ങിയവ നടക്കും. . മെയ് 18 ന് രാവിലെ 7 ന് പൊങ്കാല. വൈകിട്ട് 5 ന് ആറാട്ട് പൂജ തുടര്‍ന്ന് ആറാട്ട് പുറപ്പാട്. പട്ടര്‍മഠം ആറാട്ട് കടവില്‍ ആറാട്ട്. തുടര്‍ന്ന് ആറാട്ട് സദ്യ. 9 ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ് തുടര്‍ന്ന് കൊടിയിറക്ക്, വാര്‍ഷിക കലശം എന്നിവയോടെ ഉത്സവാഘോഷം സമാപിക്കും.






0 Comments