വേനല്‍ മഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷനിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ഡ്രൈനേജ് സംവിധാനം ഒരുക്കാത്തതും ആണ് പ്രതിസന്ധിക്ക് കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം പറഞ്ഞു.
. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചയും പെയ്ത മഴയെ തുടര്‍ന്നാണ് ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ വെള്ളക്കെട്ടു രൂപപ്പെട്ടത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ വഴിയിലൂടെ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.






0 Comments