പാലായിലെ ചൂടില്‍ നിന്നും ഊട്ടിയിലെ തണുപ്പിലേക്ക് സഫലം 55 പ്ലസ് അംഗങ്ങളുടെ യാത്ര അവിസ്മരണീയമായി. റിട്ടയര്‍മെന്റിനു ശേഷം ജീവിതത്തെ ചുറുചുറുക്കോടെ നയിക്കാനുള്ള ആര്‍ജവവുമായി ഒത്തു ചേരുന്ന സഫലം അംഗങ്ങള്‍ ഏറെ ആഹ്ലാദത്തോടെയാണ് മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര പോയത്. മനസ്സും ശരീരവും തണുപ്പിച്ചു കൊണ്ട് ഊട്ടിപട്ടണത്തിലും മലമുകളിലുമെല്ലാം കുട്ടികളെ പ്പോലെ ഓടിക്കളിക്കുകയായിരുന്നു സഫലം അംഗങ്ങള്‍ . പാട്ടും കസേരകളിയും തീവണ്ടികളിയുമെല്ലാം ആവേശകരമായപ്പോള്‍ മധുരം പകരാന്‍ പാലായില്‍ നിന്നുകൊണ്ടുവന്ന ചക്കപ്പഴവുമുണ്ടായിരുന്നു.






0 Comments