അവധിക്കാല അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷാ കേരളമാണ് അവധിക്കാല അധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പാലാ വിദ്യാഭ്യാസ ജില്ലയിലെ പരിശീലന പരിപാടി പാലാ സെന്റ് തോമസ് HSS ല്‍ ആരംഭിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോളി മോള്‍ ഐസക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് , മലയാളം ഹിന്ദി വിഷയങ്ങളുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയാണ് പാലായില്‍ നടക്കുന്നത്.
.രാമപുരം സെന്റ് അഗസ്റ്റിന്‍സ് HSS ലും പരിശീലന പരിപാടി നടന്നു വരുന്നു. ഇംഗ്ലീഷ് അധ്യാപകരുടെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത് ജോസഫ് കെ.എം, മഞ്ചു ഡേവീസ്, ജൂലി ഇഗ്‌നേഷ്യസ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വംനല്‍കി.






0 Comments