സി.പി. സതീഷ് കുമാര്‍ രചിച്ച പ്രഥമ കവിതാ സമാഹാരമായ സീബ്രയുടെ പ്രകാശനം ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറി ഹാളില്‍ നടന്നു. പ്രൊഫസര്‍ എസ്.ജോസഫ്, കഥാകൃത്ത് എസ്.ഹരീഷിനു പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ സാഹിത്യകാരന്‍ എസ്. കണ്ണന്‍ അധ്യക്ഷത വഹിച്ചു.
എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പ്രൊഫ. ഡോ.അജു. കെ. നാരായണന്‍ പുസ്തകം പരിചയപെടുത്തി. എം. ആര്‍. രേണുകുമാര്‍, പ്രൊഫസര്‍ മാത്യു.ജെ. മുട്ടം, ബി.ശശികുമാര്‍, സജീവ് ആയ്മനം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ഷഭൂമി മാസിക എഡിറ്റര്‍ ബാബു പുത്തന്‍പറമ്പന്‍, സന്തോഷ് തോമസ്, ദിലീപ് കൈപ്പുഴ സി.പി. സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


.webp)



0 Comments