അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കണ്ണാടിപാറക്ക് വൃക്ഷതൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു.പെന്‍സില്‍ ഡ്രോയിങ്, ക്വിസ്സ്, പോസ്റ്റര്‍ രചന, കവിത രചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അദ്ധ്യാപകരായ അജയ് ജോസഫ്, പ്രിന്‍സി മോള്‍, മഞ്ചു ഉദയകുമാര്‍, വിദ്യാര്‍ത്ഥി നോയല്‍ യാക്കൂബ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments